നടുവണ്ണൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെ എസ് യു വിജയം നേടി
വിജയത്തെ തുടർന്ന് നടുവണ്ണൂരിൽ കെ എസ് യു നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി

നടുവണ്ണൂർ: ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഇന്നലെ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ കെ എസ് യു വിജയിച്ചു. സഖ്യത്തിൽ നിന്ന് എം എസ് എഫ് വേർപിരിഞ്ഞതിനെ തുടർന്ന് ഒറ്റയ്ക്ക് മത്സരിച്ചാണ് പത്തിൽ എട്ട് യൂണിയൻ സാരഥികളേയും കെ എസ് യു വിജയിപ്പിച്ചത്.
കെ എസ് യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് മിഷാൽ യൂണിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. ശ്രീനഹ, നഹ് ല ഫാത്തിമ, നന്ദന, തീർത്ഥ ഗിരീഷ്, അമയ മോഹൻ, ഹിബ ഫാത്തിമ, റിയ എന്നിവരാണ് പാനലിലെ മറ്റു വിജയികൾ. വിജയത്തെ തുടർന്ന് നടുവണ്ണൂരിൽ കെ എസ് യു നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി.