പേരാമ്പ്ര ബ്ലോക് പഞ്ചായത്ത് ദുരിതാശ്വാസ ഫണ്ട് കൈമാറി
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ. പി. ബാബു എം. എൽ.എ ടി.പി രാമകൃഷ്ണന് ഫണ്ട് കൈമാറി

പേരാമ്പ്ര:വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൻ്റെ വിഹിതമായ 5 ലക്ഷം രൂപയുടെ ചെക്ക് പേരാമ്പ്ര എം. എൽ. എ ടി.പി രാമകൃഷ്ണനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ. പി. ബാബു ഏൽപ്പിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ശശികുമാർ പേരാമ്പ്ര, പി. കാദർ തുടങ്ങിയവർ പങ്കെടുത്തു.