headerlogo
local

കർഷക ദിനത്തിൽ പാടത്ത് എത്തി കർഷകനെ ആദരിച്ച് പേരാമ്പ്ര എ. യു.പി സ്കൂൾ വിദ്യാർത്ഥികൾ

പേരാമ്പ്ര എ. യു.പി സ്കൂൾ ഹെഡ് മാഷ് പി.പി മധു പൊന്നാടയും പ്രശംസ ഫലകവും സമ്മാനിച്ചു

 കർഷക ദിനത്തിൽ പാടത്ത് എത്തി കർഷകനെ ആദരിച്ച് പേരാമ്പ്ര എ. യു.പി സ്കൂൾ വിദ്യാർത്ഥികൾ
avatar image

NDR News

18 Aug 2024 12:14 PM

പേരാമ്പ്ര :ചിങ്ങം ഒന്ന് കർഷക ദിനത്തിൽ കർഷകന്റെ പാടത്ത് എത്തി ആദരിച്ച് പേരാമ്പ്ര എ. യു.പി സ്കൂൾ വിദ്യാർത്ഥികൾ. റിപ്പബ്ലിക് ദിനത്തിൽ കേന്ദ്ര സർക്കാറിന്റെ ക്ഷണം സ്വീകരിച്ച് ഡൽഹിയിൽ വെച്ച് നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത കർഷകൻ എടവരാട്ടെ ആലിയാട്ട് മജീദിനെയാണ് എടവരാട് ത്രിവേണി പാട ശേഖരത്തിൽ വെച്ച് ആദരിച്ചത്.

     ഹെഡ് മാഷ് പി.പി മധു പൊന്നാടയും പ്രശംസ ഫലകവും സമ്മാനിച്ചു.ജൈവ കൃഷിത്തോട്ടം,പടുതാക്കുളം മത്സ്യകൃഷി ഫാം, വനാമി ചെമ്മീൻ ബയോ ഫ്ലോക്ക് തുടങ്ങിയവ സന്ദർശിക്കുകയും, വിവിധ കൃഷിരീതിയെ കുറിച്ചും,കൃഷിയുടെ പ്രാധാന്യത്തെ ക്കുറിച്ചും കർഷകനുമായി സംവദിക്കുകയും ചെയ്തു.

     പി.ടി.എ വൈസ് പ്രസിഡണ്ട് പി.എം. റിഷാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എൻ.കെ. സിജി സ്വാഗതവും എസ്. അവനി നന്ദിയും പറഞ്ഞു.എം.പി.ടി.എ വൈസ് പ്രസിഡണ്ട് സി.കെ രേഷ്മ, സി.പി.എ.അസീസ്, ഇ.ഷാഹി, എൻ. ശ്രീപ്രിയ, എ സൂര്യകൃഷ്ണ, യു.ആർ സാരംഗ്കൃഷ്ണ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

NDR News
18 Aug 2024 12:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents