പുറ്റം പൊയിൽ മേഖല കോൺഗ്രസ്സ് കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
റഷീദ് പുറ്റം പൊയിൽ ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര:പുറ്റം പൊയിൽ മേഖല കോൺഗ്രസ്സ് കമ്മിറ്റി രാജീവ് ഗാന്ധിയുടെ ജന്മദിനം ആചരിച്ചു.പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. യോഗം റഷീദ് പുറ്റം പൊയിൽ ഉദ്ഘാടനം ചെയ്തു.
വി.കെ.രമേശൻ അനുസ്മരണ പ്രഭാഷണം നടത്തി.വി.പി.ഹംസ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.കെ.സി.രാജീവൻ, അഷറഫ് ചാലിൽ, വി.പി.രവീന്ദ്രൻ, നിസാർ കി.വി, എൻ.എം.കുഞ്ഞിരാമ പണിക്കർ എന്നിവർ പ്രസംഗിച്ചു.കെ.എം.കൃഷ്ണൻ, എം.ശശികമാർ, സലാം വടക്കെ പറമ്പിൽ, കെ.വി.വിജയൻ,എന്നിവർ നേതൃത്വം നൽകി.