പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ ഹനീഫ സ്റ്റാറിന് നാടിൻറെ ആദരം
വാർഡ് മെമ്പർ റഫീഖ് പുത്തലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു

നന്തി ബസാർ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ സ്വാന്തനം കടലൂർ കുവൈത്ത് സമിതിയുടെ സ്ഥാപക അംഗം ഹനീഫ സ്റ്റാറിന് നാടിൻറെ ആദരം. പ്രമുഖ സാന്ത്വന പ്രവർത്തകൻ കൂടിയായ ഹനീഫ സ്റ്റാർ 43 വർഷം കുവൈറ്റിൽ പ്രവാസജീവിതം നയിക്കുകയായിരുന്നു.
നന്തിയിൽ ദയ സ്വാന്തനം പാലിയേറ്റീവ് കെയർ നടത്തിയ സ്വീകരണയോഗത്തിൽ ചെയർമാൻ മൊയ്തീൻ കോയ എൻ.കെ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ റഫീഖ് പുത്തലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
ദയ പ്രസിഡൻറ് ടിവി അബ്ദുൽ ഗഫൂർ ,കെ.ബഷീർ, ടി.വി, മുഹമ്മദ് നജീബ് ,റഷീദ് മണ്ടോളി, അൻസീർ, ഇബ്രാഹിംകുട്ടിഎരവത്ത്, നഫീസ മർവ, ജാസിറ ശരീഖ്,ഹൻസ എന്നിവർ സംസാരിച്ചു. അംബിക പ്രകാശ് സ്വാഗതവും, ശ്രീധരൻ കെ നന്ദിയും രേഖപ്പെടുത്തി.