കൊയിലാണ്ടി മുനിസിപ്പാലിറ്റി ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മുൻസിപ്പൽ ചെയർപേഴ്സൻ കെ. പി സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:നൂറു ദിന കർമ്മ പരിപാടിയുട ഭാഗമായിട്ടാണ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.കോതമംഗലം എൽ.പി സ്കൂളിൽ വെച്ച് നടന്ന പരിപാടി മുൻസിപ്പൽ ചെയർപേഴ്സൻ കെ. പി സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു.
നാഷണൽ ആയുർവേദ മിഷൻ, ഭാരതീയ ചികിത്സ വകുപ്പ്, കൊയിലാണ്ടി നഗരസഭ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടന്നത്.കൗൺസിലർ ടി.കെ ഷീന അധ്യക്ഷത വഹിച്ചു .മനോജ് പയറ്റു വളപ്പ്, പ്രജില സി,ഡോ.ജസീല, സൈനുദ്ദീൻ എന്നിവർ സംസാരിച്ചു.