ബസുകളുടെ ഫുട്പാത്തിലേക്ക് കടന്നുള്ള പാർക്കിങ്; ബാലുശ്ശേരിയിൽ കാൽനടയാത്രക്കാർ ബുദ്ധിമുട്ടുന്നു
കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകളാണ് പലപ്പോഴും ഫുട്പാത്തിലേക്ക് കടന്നു പാർക്കുചെയ്യുന്നത്

ബാലുശ്ശേരി: ബസ് സ്റ്റാൻഡിൽ ബസുകൾ ഫുട്പാത്തിലേക്ക് കടന്നു നിർത്തിയിടുന്നത് കാൽനടയാത്രക്കാർക്ക് ദുരിതമാകുന്നു. കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകളാണ് പലപ്പോഴും ഫുട്പാത്തിലേക്ക് കടന്നു പാർക്കുചെയ്യുന്നത്.
സ്റ്റാൻഡിലെക്കെത്തുന്ന വിദ്യാർഥികളടക്കമുള്ള യാത്രക്കാർ ഇതുകാരണം ഏറെ ദുരിതമനുഭവിക്കുകയാണ്. കാൽനടയാത്രക്കാർക്ക് നിൽക്കാനോ നടക്കാനോ സൗകര്യം കൊടുക്കാതെയാണ് സ്വകാര്യ ബസുകളുടെ പാർക്കിങ്.
ബസുകളുടെ അശ്രദ്ധയോടെയുള്ള പിന്നോട്ടെടുക്കൽ കാരണം കടകളുടെ ബോർഡടക്കം തകരുന്നതും പതിവ് സംഭവമായിട്ടുണ്ട്.