മരം മുറിഞ്ഞ് തെങ്ങിൻമേൽ വീണു.തെങ്ങ് ലൈനിൽ തട്ടി റോഡ് ഗതാഗതം തടസ്സപ്പെട്ടു
പേരാമ്പ്ര അഗ്നി രക്ഷാ സേന സ്ഥലത്തെത്തി ഗതാഗതം പുന:സ്ഥാപിച്ചു
ചങ്ങരോത്ത്:ചങ്ങരോത്ത് പഞ്ചായത്തിലെ ഒറ്റ കണ്ടം റോഡിൽ, കനാൽ സൈഡിലെ മരമാണ് തെങ്ങിൻമേൽ മുറിഞ്ഞു വീണത്. തെങ്ങ് തട്ടി ലൈൻ പൊട്ടിയത് കാരണം റോഡ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്.
വിവരം അറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര അഗ്നി രക്ഷാ സേന സ്ഥലത്തെത്തുകയും, രണ്ടര മണിക്കൂർ നേരത്തെ കഠിനപ്രയത്നം കൊണ്ട് ഗതാഗതം പുന:സ്ഥാപിക്കുകയും ചെയ്തു.
അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എൻ ഗണേശന്റെ നേതൃത്വത്തിൽ ഓഫീസർമാരായ ടി അജിത്ത്, ടി.ബബിഷ്, വി .കെ അഭിലജ് പത് ലാൽ,കെ.രഗിനേഷ്, ഹോം.ഗാർഡ് അനീഷ് കുമാർ എന്നിവരാണ് കഠിനപ്രയത്നം നടത്തിയത്.

