കനത്ത മഴയിൽ ഊരള്ളൂരിൽ വീട് തകർന്നു
വീട്ടിലുണ്ടായ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഊരള്ളൂർ: കനത്ത കാറ്റിലും മഴയിലും ഊരള്ളൂർ ചെറുവോട്ട് ബാബുവിൻ്റെ വീട് തകർന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന കുടുംബം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് വീട് തകർന്നത്. ശബ്ദം കേട്ടതും വീടിനു പുറത്തേക്ക് ഓടുകയായിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.എം. സുഗതൻ, സ്ഥിരം സമിതി ചെയർമാൻമാരായ എം. പ്രകാശൻ, എൻ.വി. നജീഷ് കുമാർ, ആർ.ജെ.ഡി. ജില്ലാ സെക്രട്ടറി ജെ.എൻ. പ്രേം ഭാസിൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.