headerlogo
local

കൂടരഞ്ഞിയിൽ ഓണ സമൃദ്ധി കർഷക ചന്ത തുടങ്ങി

എം എൽ. എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു

 കൂടരഞ്ഞിയിൽ ഓണ സമൃദ്ധി  കർഷക ചന്ത തുടങ്ങി
avatar image

NDR News

11 Sep 2024 09:26 PM

കൂടരഞ്ഞി : കൂടരഞ്ഞി കൃഷിഭവന്റെയും, ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ഓണം വിപണി പഴം പച്ചക്കറി വിപണന ചന്തയുടെ തിരുവമ്പാടി നിയോജക മണ്ഡലതല ഉദ്ഘാടനം കൂടരഞ്ഞി ടൗണിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു.എം എൽ. എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. 

      കൃഷി ഓഫീസർ കെ.എ ഷബീർ അഹമദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ അംഗം ബോസ് ജേക്കബ് മുഖ്യാതിഥിയായി.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി. എസ് രവീന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ റോസ്‌ലി ജോസ്, വാർഡ് അംഗങ്ങളായ ജെറീന റോയ്, ബാബു മൂട്ടോളി, കൃഷി അസിസ്റ്റൻ്റുമാരായ അനൂപ് രാമചന്ദ്രൻ , ഫിറോസ് ബാബു, സി .ഷഹന് , കാർഷിക വികസന സമിതി അംഗങ്ങളായ പയസ് തീയ്യാട്ടുപറമ്പിൽ , കെ എം അബ്‌ദുറഹ്മാൻ, രാജേഷ് സിറിയക് മണി മലത്തപ്പിൽ, ജബ്ബാർ കുളത്തിങ്കൽ, ജോസുകുട്ടി വാതല്ലൂർ, ജയിംസ് കൂട്ടിയാനി , വിവിധ കർഷകർ എന്നിവർ പങ്കെടുത്തു .

 

      കർഷകർക്ക് വിപണി വിലയെക്കാൾ അധിക വില നൽകി വിപണി വിലയേക്കാൾ കുറഞ്ഞ വിലക്കാണ് സാധനം വിൽക്കുന്നത് .പഴം പച്ചക്കറികൾക്ക് പുറമെ കൂടരഞ്ഞിയിലെ വിവിധ കർഷകരുടെ മൂല്യവർധിത ഉത്പന്നങ്ങളായ ചിപ്സ് ,ശർക്കര വരട്ടി മാങ്ങ നാരങ്ങ വെളുത്തുള്ളി അച്ചാർ,കൊടുവള്ളി ബ്ലോക്കിന് കീഴിലെ ഗോൾഡൻ ഗ്രീൻ കർഷക ഉത്പാദന കമ്പനിയുടെ ഇൻസ്റ്റൻറ് കോഴിക്കോടൻ വറുത്തരച്ച സാമ്പാർ മിക്സ്, സാമ്പാർ പൊടി,കൂൺ അച്ചാർ ചട്നി പൊടി, രസപ്പൊടി കൂൺ ചമ്മന്തിപ്പൊടി തുടങ്ങിയ വ്യത്യസ്ത ഉൽപ്പന്നങ്ങൾ ഓണച്ചന്തയിൽ വിൽപ്പനയ്ക്കുണ്ട്. സെപ്റ്റംബർ 11 മുതൽ 14 വരെ ഓണച്ചന്ത തുടരുന്നതാണെന്ന് കൂടരഞ്ഞി കൃഷി ഓഫീസർ അറിയിച്ചു.

NDR News
11 Sep 2024 09:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents