headerlogo
local

ഊരള്ളൂരിൽ സാമൂഹ്യ സുരക്ഷ പദ്ധതി ബോധവത്ക്കരണവും അംഗത്വ വിതരണം നടത്തി

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീബ ശ്രീധരൻ ഉദ്ഘാടനം ചെയ്തു

 ഊരള്ളൂരിൽ സാമൂഹ്യ സുരക്ഷ പദ്ധതി ബോധവത്ക്കരണവും അംഗത്വ വിതരണം നടത്തി
avatar image

NDR News

12 Sep 2024 08:03 PM

ഊരള്ളൂർ: എം.പി. വീരേന്ദ്രകുമാർ സ്മാരക എജുക്കേഷണൽ ആൻ്റ് ചാരിറ്റബൾ ട്രസ്റ്റ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വിവിധ സാമൂഹ്യ സുരക്ഷ പദ്ധതികൾ, ഇൻഷുറൻസ് പെൻഷൻ സ്‌കീമുകൾ എന്നിവയെ കുറിച്ചുള്ള ബോധവത്കര ക്ലാസും അംഗത്വ വിരണവും ഊരള്ളൂരിൽ നടത്തി. 

      പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീബ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ജെ.എൻ. പ്രേം ഭാസിൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം. മുരളീധരൻ, ടി.പി. സുനി, പി.സി. നിഷാകുമാരി, സാമ്പത്തിക സാക്ഷരത ഉപദേഷ്ടാവ് സി.പി. രാധ എന്നിവർ സംസാരിച്ചു.

NDR News
12 Sep 2024 08:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents