അരിക്കുളത്ത് കെ.എസ്.എസ്.പി.എ ഒപ്പം പദ്ധതിക്ക് തുടക്കമായി
ഓണക്കിറ്റ് നൽകി വനിതാ ഫോറം കൺവീനർ കെ.വല്ലീ ദേവി ഉദ്ഘാടനം ചെയ്തു

അരിക്കുളം:സമൂഹത്തിൽ പാർശ്വ വത്കരിക്കപ്പെട്ട സാധാരണക്കാർക്ക് കൈത്താങ്ങായി മാറുന്ന തരത്തിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അരിക്കുളം മണ്ഡലം കമ്മറ്റി നടപ്പിലാക്കുന്ന ഒപ്പം പദ്ധതിക്ക് തുടക്കമായി.പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകി വനിതാ ഫോറം കൺവീനർ കെ.വല്ലീ ദേവി ഉദ്ഘാടനം ചെയ്തു.
എ.കെ കാർത്യായനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ തുടർച്ചയായി ഈ മാസം 29 ന് സൗജന്യ നേത്ര രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കും.കെ.എസ്. എസ്.പി. എ മണ്ഡലം പ്രസിഡന്റ് എം. രാമാനന്ദൻ , കോ ഓഡിനേറ്റർ വി. വി.എം ബഷീർ ,കെ. കെ ബാലൻ, യു രാജൻ ,എ രഘു നാഥ്, ഇ . ദാമോദരൻ,ബാബു എന്നിവർ സംസാരിച്ചു.