തിരുവോട് സിറ്റി സംഘത്തിന്റെ കുടുംബ സംഗമം വളവിൽ ഹമീദിന്റെ വീട്ടിൽ വെച്ച് നടന്നു
വാർഡ് മെമ്പർ അരവിന്ദൻ ഉദ്ഘാടനം ചെയ്തു

തിരുവോട്: തിരുവോട് സിറ്റി സംഘത്തിന്റെ കുടുംബ സംഗമം കഴിഞ്ഞ ശനിയാഴ്ച്ച (21/09/24)വളവിൽ ഹമീദിന്റെ വീട്ടിൽ വെച്ച് നടന്നു . ഹമീദ് വളവിൽ സ്വാഗതം പറഞ്ഞു. കുറുങ്ങോട്ട് കുഞ്ഞായൻ കുട്ടി മാഷ് അധ്യക്ഷത വഹിച്ച പരിപാടി വാർഡ് മെമ്പർ അരവിന്ദൻ ഉദ്ഘാടനം ചെയ്തു .
മേപ്പുതുകുടി ഇസ്മായിൽ മാഷ് ,മജീദ് വടക്കേവളവിൽ , ബീന എടോത്ത്, സുരേന്ദ്രൻ മാസ്റ്റർ, അമ്പാടി ,ദേവി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. കോയ തെക്കേ കുനി നന്ദി പറഞ്ഞു .വളവിൽ ഫാത്തിമ ഉമ്മ ,വളവിൽ അമ്മദ് ഹാജി ,കൊമ്പിലാട്ട് രാഘവൻ നായർ എന്നിവരെ എടോത്ത് രാജൻ , ഉണ്ണി നായർ കോട്ടെങ്കണ്ടി അമ്പാടി , സുരേന്ദ്രൻ മാസ്റ്റർ എന്നിവർ ആദരിച്ചു .
സംഘ അംഗങ്ങളും കുടുംബ അംഗങ്ങളും അടക്കം നൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ വിവിധ കലാ കായിക വിനോദ പരിപാടികളും നടന്നു.