തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ നേത്രപരിശോധന ക്യാമ്പ് നടത്തി
ക്യാമ്പിൽ മുഴുവൻ വിദ്യാർഥികളുടെയും നേത്ര പരിശോധന നടത്തുകയും, അവർക്ക് ആവശ്യമായ നേത്രാരോഗ്യ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു

പയ്യോളി: "കണ്ണുണ്ടായാലേ കണ്ണിന്റെ വിലയറിയൂ" എന്ന മഹത് വചനം ഉയർത്തിക്കൊണ്ട് കുട്ടികളുടെ നേത്ര ആരോഗ്യ പരിശോധനയുടെ ഭാഗമായി തിക്കോടിയൻ സ്മാരക വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി, വൊക്കേഷനൽ എന്നീ വിഭാഗത്തിലെ മുഴുവൻ വിദ്യാർഥികളുടെയും നേത്ര ആരോഗ്യ പരിശോധനാ ക്യാമ്പ് നടത്തി.
ഹയർസെക്കൻഡറി വൊക്കേഷനൽ വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെയും,വി ട്രസ്റ്റ് കണ്ണാശുപത്രിയുടെയും നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. ക്യാമ്പിൽ മുഴുവൻ വിദ്യാർഥികളുടെയും നേത്ര പരിശോധന നടത്തുകയും, അവർക്ക് ആവശ്യമായ നേത്രാരോഗ്യ നിർദ്ദേശങ്ങളും,കാഴ്ച സുരക്ഷാ സംബന്ധിച്ചുള്ള വിവരങ്ങളും നൽകി. മൊബൈൽ ഫോണിൻറെ അമിത ഉപയോഗം, പോഷകാഹാര കുറവ് എന്നിവയൊക്കെ കാഴ്ച ശക്തിയെ എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കി, അതു സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അവർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു.
ഹയർസെക്കൻഡറി വൊക്കേഷനൽ വിഭാഗം, നാഷണൽ സർവീസ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പ് വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായിരുന്നു. എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ രജനീഷ് ഒ.എം,വി കെയർ നേത്ര ഹോസ്പിറ്റലിലെ ആരോഗ്യപ്രവർത്തകർ, പ്രിൻസിപ്പൽ വി. നിഷ അധ്യാപകരായ സജിത്ത്.കെ,രജീഷ്. വി, അനീഷ് പാലിയിൽ, ബഷീർ, ഷിജു ആർ, അഭിലാഷ് തിരുവോത്ത് എന്നിവർ നേതൃത്വം നൽകി.