പേരാമ്പ്ര പി.എം.എ.വൈ. ഭവന നിർമ്മാണ പദ്ധതികളുടെ ബ്ലോക്ക് തല ഉദ്ഘാടനം നടത്തി
ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിച്ചു

പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് പി.എം.എ.വൈ. ഭവന നിർമ്മാണ പദ്ധതികളുടെ ബ്ലോക്ക് തല ഉദ്ഘാടനം പേരാമ്പ്ര എം.എൽ.എ. ടി.പി. രാമകൃഷ്ണൻ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി ചെയർമാൻ കെ. സജീവൻ, ബ്ലോക്ക് അംഗങ്ങളായ പി.ടി. അഷറഫ്, കെ.കെ. ലിസി, സി.എം. സനാതനൻ, പ്രഭാ ശങ്കർ, ഗിരിജാ ശശി, കെ. അജിത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ബി.ഡി.ഒ. പി. കാദർ സ്വാഗതവും ജോയിൻ്റ് ബി.ഡി.ഒ. ഷൈലേഷ് നന്ദിയും പറഞ്ഞു. പദ്ധതി സംബഡിച്ച് വി.ഇ.ഒ. കെ. ബിജു വിശദീകരിച്ചു. 113 ജനറൽ വിഭാഗത്തിനുള്ള വീടുകളും 120 എസ്.സി./എസ്.ടി. വിഭാഗത്തിനുമുള്ള വീടുകളുമാണ് അനുവദിച്ചത്.
72000 രൂപ കേന്ദ്ര വിഹിതവും 3,28,000 രൂപ ലൈഫ് വിഹിതവും ഉൾപ്പെടെ 4 ലക്ഷം രൂപയാണ് ഒരു വീടിന് അനുവദിക്കുക. ഇതിനു പുറമെ തൊഴിലുറപ്പു പദ്ധതിയുമായി യോജിപ്പിച്ച്, കക്കൂസ്, സോക്ക് പിറ്റ്, കമ്പോസ്റ്റ് പിറ്റ്, തൊഴുത്ത്, കിണർ തുടങ്ങിയവക്ക് 4 ലക്ഷം രൂപ വരെ അനുവദിക്കും.