കൊടുവള്ളി സബ് ജില്ലാ അസോസിയേഷന്‍ ദ്വിതീയ സോപാന്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ടെസ്റ്റിംഗ് ക്യാമ്പ് നടത്തി
സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ മൂന്നു ദിവസങ്ങളിലായി ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്നു

കൊടുവള്ളി :കേരള സ്റ്റേറ്റ് ഭരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് കൊടുവള്ളി സബ് ജില്ലാ അസോസിയേഷന്‍ ദ്വിതീയ സോപാന്‍ ടെസ്റ്റിംഗ് ക്യാമ്പ് സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ മൂന്നു ദിവസങ്ങളിലായി ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്നു. മടവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൊടുവള്ളി എ. ഇ.ഓ സി. പി അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സുഹറ ടീച്ചര്‍, സ്‌കൂള്‍ ഹെഡ് മാഷ് ശാന്തകുമാര്‍, പ്രിന്‍സിപ്പാള്‍ സിറാജുദ്ദീന്‍,സ്‌കൂള്‍ മാനേജര്‍ പി. കെ സുലൈമാന്‍ ,പി.ടി.എ പ്രസിഡന്റ് സലീം മുട്ടാന്‍ചേരി, എം. പി. ടി എ പ്രസിഡന്റ് ഷെറിന്‍, പി.കെ അന്‍വര്‍, കെ.ജിഷ്ണു മാഷ് സംസാരിച്ചു. സബ് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് 114 സ്‌കൗട്ട്‌സ്, 121 ഗൈഡ്‌സ്, 16 എക്‌സാമിനര്‍മാര്‍,8 സര്‍വ്വീസ് സ്‌കൗട്ട്‌സ്, 7 സര്‍വ്വീസ് ഗൈഡ്‌സ്, 10 എസ്‌കോര്‍ട്ട് ടീച്ചേഴ്‌സ് എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു.