ഹെൽത്ത് സൂപ്പർവൈസർ ആയി പ്രമോഷൻ ലഭിച്ച ടി.കെ. മുരളീധരന് സ്നേഹാദരവ്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ളിയേരി യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്

ഉള്ളിയേരി: ഹെൽത്ത് ഇൻസ്‌പെക്ടർ തസ്തികയിൽ നിന്നും ഹെൽത്ത് സൂപ്പർവൈസർ ആയി പ്രമോഷൻ ലഭിച്ച ടി.കെ. മുരളീധരന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ളിയേരി യൂണിറ്റ് സ്നേഹാദരവ് നൽകി. പ്രസിഡന്റ് കെ.എം. ബാബു ഉപഹാരം നൽകി.
ചടങ്ങിൽ ജില്ലാ പ്രവർത്തക സമിതി അംഗം വി.കെ. കാദർ അദ്ധ്യക്ഷത വഹിച്ചു. കെ. സോമൻ, എൻ.പി. നിധീഷ്, അബ്ദുൾ ഖാദർ മാതപ്പള്ളി, കെ.കെ. അഹമ്മദ്, കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി വി.എസ്. സുമേഷ് സ്വാഗതവും ജംഷിദ് ഉണ്ണി നന്ദിയും പറഞ്ഞു.