കെ.എസ്.എസ്.പി.എ. മേപ്പയൂർ മണ്ഡലം കമ്മിറ്റി വയോജന ദിനത്തിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു
മണ്ഡലം പ്രസിഡൻ്റ് വിജയൻ മയൂഖം അദ്ധ്യക്ഷനായി

മേപ്പയൂർ: വയോജന ദിനത്തോടനുബന്ധിച്ച് കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.) മേപ്പയൂർ മണ്ഡലം കമ്മിറ്റി മുതിർന്ന പെൻഷൻ അംഗങ്ങളായ കോമത്ത് കുഞ്ഞിച്ചി, കുഞ്ഞിക്കൃഷ്ണൻ നായർ കളരിക്കണ്ടി, മീനാക്ഷി അമ്മ തച്ചുട, കുഞ്ഞബ്ദുല്ല കുന്നിയുള്ളതിൽ, ടി.പി. മൊയ്തീൻ, ലക്ഷ്മി അമ്മ കൊയിലമ്പത്ത്, നാരായണൻ നായർ പുളിയായിൽ, സി.പി. കരുണാകരൻ നായർ, ലക്ഷ്മി അമ്മ കേളോത്ത് എന്നിവരെ ആദരിച്ചു.
മണ്ഡലം പ്രസിഡൻ്റ് വിജയൻ മയൂഖം അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡൻ്റ് കെ.പി. രാമചന്ദ്രൻ പൊന്നാടയണിയിച്ചു. സെക്രട്ടറി എ. ചന്ദ്രൻ, വി.ടി. സത്യനാഥൻ, ഹരിദാസൻ കേളോത്ത്, കെ.പി. അമ്മത്, സി. നാരായണൻ, കെ. ശ്രീധരൻ, ശ്രീനിലയം വിജയൻ, സി. ശങ്കരൻ, പ്രസന്നകുമാരി, എം.കെ. അനിൽകുമാർ, മുരളി കൈപ്പുറത്ത്, ഒ.എം. രാജൻ, പി. നാരായണൻ എന്നിവർ സംസാരിച്ചു.