ആവള മഹാത്മ കൾച്ചറൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു
ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത് ഉദ്ഘാടനം നിർവഹിച്ചു

പേരാമ്പ്ര: ആവള മഹാത്മ കൾച്ചറൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാഘോഷവും ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനവും ആവളയിൽ നടന്നു. ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ വിജയൻ ആവള അദ്ധ്യക്ഷത വഹിച്ചു.
മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂർ മഹാത്മജി അനുസ്മരണ പ്രഭാഷണം നടത്തി. അഷ്‌റഫ് ചിറക്കര, സുജീഷ് എൻ., വി.കെ. വിനോദ്, ഷൈനി പ്രകാശ്, ഷാഫി എടത്തിൽ എന്നിവർ പ്രസംഗിച്ചു.