headerlogo
local

മദ്യനിരോധന സമിതി ജനറൽ സെക്രട്ടറി ഇയ്യച്ചേരിയെ പുറക്കാട് സി എച്ച് സെൻറർ ആദരിച്ചു

കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി പരിപാടി ഉദ്ഘാടനം ചെയ്തു .

  മദ്യനിരോധന സമിതി ജനറൽ സെക്രട്ടറി ഇയ്യച്ചേരിയെ പുറക്കാട് സി എച്ച് സെൻറർ ആദരിച്ചു
avatar image

NDR News

06 Oct 2024 12:19 PM

   തിക്കോടി:പുറക്കാട് കൊപ്പരക്കണ്ടം സി എച്ച് സോഷ്യൽ കൾച്ചറൽ സെൻറിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണവും ആദരിക്കൽ ചടങ്ങും നടന്നു. കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി പരിപാടി ഉദ്ഘാടനം ചെയ്തു .

  മദ്യത്തിന്റെ കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള അധികാരം വീണ്ടും ഒഴിവാക്കി, നാട്ടിൽ മദ്യവും ലഹരി വസ്തുക്കളും വ്യാപകമാക്കുന്ന സർക്കാർ നയം തിരുത്തണമെന്നും, മദ്യഷാപ്പിനുള്ള വിവേചന അധികാരം റദ്ദാക്കിയ നടപടി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 400 ദിവസത്തിലധികമായി മലപ്പുറം കലക്ടറേറ്റിനു മുമ്പിൽ അനിശ്ചിതകാല സമരം നടത്തി കൊണ്ടിരിക്കുന്ന മദ്യനിരോധന സമിതി ജനറൽ സെക്രട്ടറി ഇയ്യച്ചേരികുഞ്ഞി കൃഷ്ണനെയും, ഭാര്യ പത്മിനിയെയും  ചടങ്ങിൽ ആദരിച്ചു.

  സി.ഹനീഫ ചടങ്ങിൽ  അധ്യക്ഷത വഹിച്ചു. കെ .പി ഷർഷാദ്  "ഗാന്ധിജി അറിയുക" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി . ചടങ്ങിൽ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ , പത്മിനി, ടി.വി അമ്മാട്ടി, സി കുഞ്ഞാമു, സമദ് എളവന ,ഷിബിലി ആർ എന്നിവർ പ്രസംഗിച്ചു. മത്സര ജേതാക്കൾക്ക് ചടങ്ങിൽ ഉപാഹാരങ്ങൾ വിതരണം ചെയ്തു .കെ .എം അബൂബക്കർ  സ്വാഗതവും, സിറാജ് കെ നന്ദിയും പറഞ്ഞു.

NDR News
06 Oct 2024 12:19 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents