headerlogo
local

രവി അരീക്കൽ സ്മാരക പ്രതിഭാ പുരസ്കാരം ബൈജു ആവളയ്ക്ക്

സാഹിത്യ മേഖലയിലെ മികച്ച പ്രവർത്തനം കണക്കിലെടുത്താണ് പുരസ്കാരം

 രവി അരീക്കൽ സ്മാരക പ്രതിഭാ പുരസ്കാരം ബൈജു ആവളയ്ക്ക്
avatar image

NDR News

14 Oct 2024 07:56 PM

ആവള: ആവള ബ്രദേഴ്സ് കലാസമതിയുടെ സ്ഥാപക അംഗവും കലാ സാംസ്കാരിക പ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന രവി അരീക്കലിന്റെ സ്മരണയ്ക്കായി ആവള ബ്രദേഴ്സ് കലാസമിതി ഏർപ്പെടുത്തിയ ഈ വർഷത്തെ രവി അരീക്കൽ സ്മാരക പ്രതിഭാ പുരസ്കാരം ബൈജു ആവളയ്ക്ക്. സാഹിത്യ മേഖലയിലെ മികച്ച പ്രവർത്തനം കണക്കിലെടുത്താണ് കവി ബൈജു ആവളയ്ക്ക് ഈ അംഗീകാരം ലഭിക്കുന്നത്. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിത എഴുതാറുണ്ട്.

      2011 ൽ തിരുവനന്തപുരം മൈത്രി ബുക്സ് 'കൈതോല' എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

കേന്ദ്ര ദളിത് സാഹിത്യ അക്കാദമിയുടെ മഹാത്മ ജ്യോതി ബാഹുലേയ നാഷണൽ അവാർഡ്, മീം ജൂനിയർ കവിതാ പുരസ്കാരം, അങ്കണം കവിതാ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 

      ഒക്ടോബർ 19 ന് വൈകുന്നേരം ആവളയിൽ നടക്കുന്ന രവി അരീക്കൽ അനുസ്മരണ പരിപാടിയിൽ വെച്ച് മൊമെന്റോയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാര സമർപ്പണം നടക്കും.

NDR News
14 Oct 2024 07:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents