നടുവണ്ണൂരിൽ സ്തനാർബുദ ബോധവൽക്കരണ പരിപാടി "പിങ്കത്തോൺ" ഒക്ടോബർ 20ന്
ബോധവൽക്കരണ റാലിയും സ്തനാർബുദ പരിശോധനയും സംഘടിപ്പിക്കും

നടുവണ്ണൂർ: ലയൺസ് ക്ലബ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318 ഇയുടെ കീഴിൽ ലയൺസ് ക്ലബ് നടുവണ്ണൂർ, പഞ്ചായത്ത് സി.ഡി.എസിൻ്റെ സഹകരണത്തോടെ ഒക്ടോബർ 20ന് ഞായറാഴ്ച രാവിലെ 9 മണിക്ക് "പിങ്കത്തോൺ" എന്ന പേരിൽ സ്തനാർബുദ ബോധവൽക്കരണ റാലിയും തുടർന്ന് പഞ്ചായത്ത് ഹാളിൽ വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ സ്തനാർബുദ പരിശോധനയും നടത്തുന്നു.
വെള്ളോട്ട് അങ്ങാടിയിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി ദാമോദരൻ റാലി ഫ്ലാഗ് ഓഫ് ചെയ്യും. റാലിക്ക് ശേഷം പഞ്ചായത്ത് ഹാളിൽ വച്ച് നടത്തുന്ന ബോധവൽക്കരണ ക്ലാസും സ്ക്രീനിങ് ക്യാമ്പും ബാലുശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ടി.എം. ശശി ഉദ്ഘാടനം ചെയ്യും. അന്തർദേശീയമായി അർബുദ ബോധവൽകരണത്തിനായി ഈ ഒക്ടോബർ പിങ്ക് മാസമായി ആചരിക്കുന്നതിൻ്റെ ഭാഗമായാണ് പ്രസ്തുത പരിപാടി സംഘടിപ്പിക്കുന്നത്.
ലയൺസ് ഡിസ്ട്രിക്കിന് 318 ഇയുടെ കീഴിലുള്ള കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ നാലു ജില്ലകളിലായി 30 കേന്ദ്രങ്ങളിലാണ് ഒരേ ദിവസം പരിപാടി നടത്തുന്നത്. അന്നേ ദിവസം ലയൺസ് ക്ലബ് നൽകുന്ന പിങ്ക് ടീ ഷർട്ട് ധരിച്ചു കൊണ്ടാണ് റാലിയിൽ പങ്കെടുക്കേണ്ടത്. റാലിയിൽ പങ്കെടുക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദ പരിശോധനയ്ക്ക് മുൻഗണന നൽകുന്നതാണ്.