നടുവണ്ണൂരിൽ പിങ്കത്തോൺ സ്തനാർബുദ അവബോധ റാലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ റാലി ഫ്ളാഗ് ഓഫ് ചെയ്തു

നടുവണ്ണൂർ: ഇൻ്റർ നാഷണൽ ലയൺസ് ക്ലബ് 318ഇയുടെ കീഴിൽ ഒക്ടോബർ പിങ്ക് മാസമായി ആചരിച്ച് വരുന്നതിൻ്റെ ഭാഗമായി നടുവണ്ണൂർ ലയൺസ് ക്ലബ്ബിന്റെയും ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെയും ആഭിമുഖ്യത്തിൽ "പിങ്കത്തോൺ" സ്തനാർബുദ അവബോധ റാലിയും ബോധവൽക്കരണ ക്ലാസും സ്ക്രീനിങ് ടെസ്റ്റും നടന്നു. രാവിലെ 9 30 ന് വെള്ളോട്ട് അങ്ങാടിയിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ ഫ്ളാഗ് ഓഫ് ചെയ്ത റാലി, പഞ്ചായത്ത് പരിസരത്ത് സമാപിച്ചു.
പഞ്ചായത്ത് ഹാളിൽ നടന്ന ബോധവൽക്കരണ ക്ലാസും പരിശോധനാ ക്യാമ്പും ബാലുശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ടി.എം. ശശി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഡോ. അഷറഫിൻ്റെ നേതൃത്വത്തിൽ ക്ലാസും വിദഗ്ദരുടെ സ്ക്രീനിങ് ടെസ്റ്റും നടന്നു. നൂറിലധികം പേർ പങ്കെടുത്ത പരിപാടിയിൽ നടുവണ്ണൂർ ലയൺസ് ക്ലബ് പ്രസിഡൻ്റ് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സി.ഡി.എസ്. ചെയർപേഴ്സൺ യശോദ തെങ്ങിട, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈമ, വാർഡ് മെമ്പർമാരായ ഷാഹിന, രജില, സജീവൻ മക്കാട്ട് എന്നിവർ സംസാരിച്ചു.
അപ്പു സുരഭി, സുരേഷ് പി.പി., എടയാടി ബാലകൃഷ്ണൻ, ലതീഷ് കെ.ബി., രഞ്ജിത് ഒ.ആർ., രമേശൻ കുന്നത്ത്, ദേവരാജൻ എന്നിവർ നേതൃത്വം നൽകി. പരിപാടികളിൽ പങ്കെടുത്തവർക്ക് ലയൺസ് ക്ലബ് വൈസ് പ്രസിഡന്റും പിങ്കത്തോൺ പ്രോഗ്രാം ഡയറക്ടറുമായ സി. രവീന്ദ്രനാഥ് യോഗത്തിൽ നന്ദി രേഖപ്പെടുത്തി.