കീഴ്പ്പയ്യൂരിൽ കെ.എസ്. പ്രവീൺ കുമാറിനെ അനുസ്മരിച്ചു
മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. കുഞ്ഞിരാമൻ പരിപാടി ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: അന്തരിച്ച ദേശാഭിമാനി സീനിയർ ഫോട്ടോഗ്രാഫർ കെ.എസ്. പ്രവീൺ കുമാറിൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ സി.എൻ.എം. വായനശാല കീഴ്പ്പയ്യൂരിൻ്റെ നേതൃത്വത്തിൽ അനുസ്മരണം നടത്തി. സി.എൻ.എം. വായനശാലയിൽ നടന്ന അനുസ്മരണ പരിപാടിയിൽ സെക്രട്ടറി വി.കെ. റിനീഷ് സ്വാഗതം പറഞ്ഞു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. കുഞ്ഞിരാമൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ചെറിയ പ്രായം മുതൽ തന്നെ സി.എൻ.എമ്മിനെ മികച്ച വായനശാലയാക്കി മാറ്റിയെടുക്കാനുള്ള പ്രവർത്തങ്ങൾക്ക് സഹായങ്ങൾ നൽകുകയും, കീഴ്പ്പയ്യൂർ പ്രദേശത്തിൻ്റെ ഗ്രാമഭംഗിയും, കലാകാരന്മാരെയും കലാരുപങ്ങളും തൻ്റെ ക്യാമറകണ്ണിലുടെ പകർത്തി ദേശത്തെ അടയാളപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച വ്യക്തിയായിരുന്നു കെ.എസ്. പ്രവീൺ കുമാർ. സൗഹൃദങ്ങളെ ചേർത്തു നിർത്തി ചിരിയാണെൻ സമരായുധം എന്നതുപോലെ പുഞ്ചിരിക്കുന്ന മുഖവുമായാണ് ജനങ്ങൾക്കിടിയിൽ എന്നും ഇടപെട്ടിരുന്നത്. ഒട്ടനവധി സൗഹൃദവലയങ്ങൾ അദ്ദേഹത്തിനായ് ഉണ്ടായിരുന്നു. കമ്യൂണിസ്റ്റ് ആശയങ്ങൾ മുറുകെ പിടിച്ച പ്രിയപ്പെട്ട സഖാവുകൂടിയായിരുന്നു. അദ്ദേഹത്തിൻ്റെ വിയോഗത്തിന് ഒരു വർഷം തികയുമ്പോഴും തികത്താനാകാത്ത വിടവായ് എന്നും അദ്ദേഹത്തിൻ്റെ ഓർമ്മകൾ ജ്വലിച്ചു നിൽക്കും.
സി.പി.ഐ.എം. മേപ്പയ്യൂർ നോർത്ത് ലോക്കൽ സെക്രട്ടറി കെ. കുഞ്ഞിക്കണ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ദേശാഭിമാനി ബ്യൂറോ ചീഫ് പി.വി. ജിജോ അനുസ്മരണ സന്ദേശം നൽകി. ഒതയോത്ത് സത്യൻ, കെ. കുഞ്ഞികൃഷ്ണ്ണനായർ, കെ.എം. ദാമോദരൻ, ബിജു അനത, വിജീഷ് എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി എം. രവിത പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. അഭിഷ് വി.കെ. നന്ദി പറഞ്ഞു.