റോഡുകളുടെ ശോച്യാവസ്ഥ ;നടുവണ്ണൂരിൽ കോൺഗ്രസ് ധർണ്ണ
ധർണ്ണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.രാജീവൻ ഉദ്ഘാടനം ചെയ്തു.

നടുവണ്ണൂർ : പഞ്ചായത്തിലെ തകർന്നു കിടക്കുന്ന പ്രാദേശിക റോഡുകളിൽ യാത്ര അതീവ ദുഷ്കരമായിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ഗ്രാമപഞ്ചായത്ത് നിലപാടിലും, വാകയാട് വഴി ബാലുശ്ശേരിക്കുള്ള റോഡ് പണി ഇഴഞ്ഞ് നീങ്ങുന്ന തിലും പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്താഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.
കുറ്റകരമായ അനാസ്ഥയും, ജനദ്രോഹവുമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.രാജീവൻ ആരോപിച്ചു.
തിരുത്തൽ നടപടികൾ ഉണ്ടാവുന്നില്ലെങ്കിൽ തുടർ പ്രക്ഷോഭങ്ങളുണ്ടാവുമെന്ന് അധ്യക്ഷത വഹിച്ച മണ്ഡലം പ്രസിഡണ്ട് എ പി ഷാജി അറിയിച്ചു. എം സത്യനാഥൻ,ഫായിസ് കെ പി, കാഞ്ഞിക്കാവ് ഭാസ്കരൻ, ഒ എം കൃഷ്ണകുമാർ, കെ എം ബഷീർ, കെ പി പ്രശാന്ത് സംസാരിച്ചു.
ഷബീർ നെടുങ്കണ്ടി,സജീവൻ മക്കാട്ട്, പി സദാനന്ദൻ,മനാേജ് അഴകത്ത്, കെ പി സത്യൻ, നുസ്റത്ത് ബഷീർ, പീതാംബരൻ, കെ സി ഇബ്രായി, പി വിനോദ്, മജീദ് എടാേത്ത്, സജ്ന അക്സർ, ഷൈജമുരളി, ധന്യ സതീശൻ, ഷഹർബാനു തുടങ്ങിയവർ നേതൃത്വം നല്കി.