headerlogo
local

കൊയിലാണ്ടി സി.പി.ഐ.എം ഏരിയ സമ്മേളനത്തിന് സമാപനം

സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.മോഹനൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു

 കൊയിലാണ്ടി സി.പി.ഐ.എം ഏരിയ സമ്മേളനത്തിന് സമാപനം
avatar image

NDR news

11 Nov 2024 09:57 AM

കൊയിലാണ്ടി: റെഡ് വളണ്ടിയർ മാർച്ചും ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയുമായി സി.പി.ഐ.എം കൊയിലാണ്ടി ഏരിയ സമ്മേളനത്തിന് പ്രൗഢ ഗംഭീരമായ സമാപനം. പൂക്കാട് നിന്ന് കാഞ്ഞിലശ്ശേരി വരെ നീണ്ട റെഡ് വളണ്ടിയർ മാർച്ചും വൻജനപങ്കാളിത്തത്തോടെയുള്ള ബഹുജന റാലിയോടുകൂടി സമാപന സമ്മേളന പരിപാടികൾക്ക് തുടക്കം കുറിച്ചു.റെഡ് വളണ്ടിയർമാരും സമ്മേളന പ്രതിനിധികളും റാലിയ്ക്ക് നേതൃത്വം നൽകി. പ്രകടനം കാഞ്ഞിലശ്ശേരി നായനാർ സ്റ്റേഡിയത്തിലെ പൊതുസമ്മേളന വേദയിൽ അവസാനിച്ചു.

      പൊതുസമ്മേളനം സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രൻ അധ്യക്ഷനായി.ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ.കെ.ദിനേശൻ, കെ.കെ.മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.വി.വിശ്വൻ, കെ.ദാസൻ, കാനത്തിൽ ജമീല എന്നിവർ സംസാരിച്ചു.സ്വാഗത സംഘം ജനറൽ കൺവീനർ കെ.രവീന്ദ്രൻ സ്വാഗതം പറഞ്ഞു. പ്രൊഫസ്സർ കെ.എ.രാജ്മോഹന്റെ നേതൃത്വത്തിൽ മധുരഗീതങ്ങൾ അരങ്ങേറി.

 

 

NDR news
11 Nov 2024 09:57 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents