വഖഫ് ഭൂമി ;കുടിയിറക്കാന്‍ അനുവദിക്കില്ല; ഹിന്ദുഐക്യവേദി
ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ട് ശശി കമ്മട്ടേരി ഉദ്ഘാടനം ചെയ്തു
ഉണ്ണികുളം:വഖഫ് ഭൂമിയുടെ അവകാശവാദത്തിന്റെ പേരില്‍ കേരളത്തില്‍ ആരെയും കുടിയിറക്കാന്‍ അനുവദിക്കുകയില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ട് ശശി കമ്മട്ടേരി പറഞ്ഞു.
ഹിന്ദു ഐക്യവേദി ഉണ്ണികുളം പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമചന്ദ്രന്‍ മാഷ് കാരക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷൈനു മുഖ്യ പ്രഭാഷണം നടത്തി.
മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി ഗിരിജ കുന്ദമംഗലം , ശശികുമാര്‍ വീര്യമ്പ്രം , രവി എടന്നൂര്‍, എം.കെ.രാജ് മോഹന്‍, കൃഷ്ണന്‍ കുട്ടി കുട്ടോത്ത്, കെ. ഇ.ഷൈജു കുന്നു മലയിടത്തില്‍, സി.പി. സന്തോഷ് എന്നിവർ സംസാരിച്ചു.

