കക്കോടി മേഖല ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി കിറ്റ് വിതരണവും,ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു
കിറ്റ് വിതരണവും ആദരിക്കൽ ചടങ്ങും ബിള്‍ഡ് വേള്‍ഡ് സി.ഒ ഫിറോസ് ഉദ്ഘാടനം ചെയ്തു

കക്കോടി:കക്കോടി മേഖല ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി സംഘടിപ്പിച്ച നിര്‍ദ്ധനര്‍ക്കുള്ള ഭക്ഷ്യസാധന കിറ്റ് വിതരണവും, ആദരിക്കൽ ചടങ്ങും ബിള്‍ഡ് വേള്‍ഡ് സി.ഒ ഫിറോസ് ഉദ്ഘാടനം ചെയ്തു.ചെറുകുളം നടന്ന ചടങ്ങില്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മജീദ് അധ്യക്ഷനായി.കിറ്റ് വിതരണം പി.ഫാത്തിമ ഉദ്ഘാടനം ചെയ്തു.
ജീവകാരുണ്യ പ്രവര്‍ത്തകന്‍ റിയാദ്, പ്രസിഡന്റ് ബഷീര്‍ ഫൈസി വഴിപാറ, കവിയത്രി റൂബി ഹന്ന, കെ.പക്കര്‍ എന്നിവരെ ആദരിച്ചു.മാമലനാട് കവിത രചന മത്സരത്തില്‍ വിജയികളായ മിന്‍ഷിദ ജിഷാദ്, ഷബ്ന നജൂദ് എന്നിവരെ അനുമോദിച്ചു.
ചെറുകുളം മഹല്ല് പ്രസിഡന്റ് കെ.മാമുക്കോയ ഹാജി, മന്‍സൂര്‍ അക്കര കാസര്‍ഗോഡ്, കെ.പി നൗഫല്‍, യൂനുസ് കണ്ടോത്ത് പാറ, ഡോ.മിനി,കെ.പി അബ്ദുല്‍ ബഷീര്‍, വൈ. അക്ബര്‍,എന്‍.പി ഷാജഹാന്‍, കെ.പി അബൂബക്കര്‍ ,ഇ.കെ റിയാസ്, താജുദ്ദീന്‍ ചെറുകുളം, എന്‍.പി അബ്ദുല്‍ റസാഖ്, എന്‍.പി റുബീന എന്നിവർ സംസാരിച്ചു. എ.കെ ജാബിര്‍ കക്കോടി സ്വാഗതവും വി.ബാബു നന്ദിയും പറഞ്ഞു.