headerlogo
local

കാവുന്തറ ഗവ: വെൽഫെയർ എൽ.പി. സ്കൂളിൽ നിർമ്മിച്ച ഡൈനിംഗ് ഹാൾ ഉദ്ഘാടനം ചെയ്തു

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ ഉദ്ഘാടനം നിർവ്വഹിച്ചു

 കാവുന്തറ ഗവ: വെൽഫെയർ എൽ.പി. സ്കൂളിൽ നിർമ്മിച്ച ഡൈനിംഗ് ഹാൾ ഉദ്ഘാടനം ചെയ്തു
avatar image

NDR News

29 Nov 2024 05:04 PM

നടുവണ്ണൂർ: ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കാവുന്തറ ഗവ: വെൽഫെയർ എൽ.പി. സ്കൂളിൽ നിർമ്മിച്ച ഡൈനിംഗ് ഹാളിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ നിർവ്വഹിച്ചു. വാർഡ് മെമ്പർ ധന്യ സതീശൻ അദ്ധ്യക്ഷത വഹിച്ചു. 

     ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.എം. ശശി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സുധീഷ് ചെറുവത്ത്, ഷൈമ കെ.കെ., ടി.സി. സുരേന്ദ്രൻ, ഭരണ സമിതി അംഗങ്ങളായ മിനി ഒ.എം., നിസാർ, സുജ, രജില വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കൃഷ്ണദാസ്, ബാലകൃഷ്ണൻ കൊല്ലോറത്ത്, സഹീർ പുതിയെടുത്ത്, സ്വാതി ശബ്നം, നാദിറാബാനു, പത്മനാഭൻ, ഒ.എം. രാജൻ, കെ.പി. രാജൻ, റോസിന ബാല എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

      എച്ച്.എം. അനിതകുമാരി സ്വാഗതവും പി.ടി.എ. പ്രസിഡൻ്റ് ഇസ്മയിൽ പെരുവീട്ടിൽ നന്ദിയും പറഞ്ഞു. വിവിധ മേഖലയിൽ കഴിവ് തെളിയിച്ച കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.

NDR News
29 Nov 2024 05:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents