കൊളാഷ് എകരൂരിന്റെ പ്രഥമ നാടക പുരസ്‌കാരം ബിജു രാജഗിരിക്ക്
2024 ലെ തിരൂര്‍ ആക്ടിന്റെ മികച്ച നടനുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു
എകരൂർ:അകാലത്തില്‍ പൊലിഞ്ഞ നാടക പ്രവര്‍ത്തകന്‍ വേലായുധന്‍ എകരൂരിന്റെ ഓര്‍മ്മയ്ക്ക് കൊളാഷ് എകരൂർ എര്‍പ്പെടുത്തിയ വേലായുധന്‍ എകരൂർ സ്മാരക പ്രഥമ നാടക പുരസ്‌കാരത്തിന് നാടക നടന്‍ ബിജു രാജഗിരി അര്‍ഹനായി.ഒട്ടേറെ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച ബിജു രാജഗിരി പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ കലാകാരനാണ്.
2024 ലെ തിരൂര്‍ ആക്ടിന്റെ മികച്ച നടനുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു. നാടക് കോഴിക്കോട് ജില്ലാ കമ്മിറ്റി മെമ്പറും, 'അരങ്ങും അണിയറ'യും നാടക കൂട്ടായ്മയുടെ സംസ്ഥാന പ്രസിഡണ്ടുമാണ്. കലാ സാംസ്‌കാരിക മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
എം. കെ രവിവര്‍മ്മ, ഹരീന്ദ്രനാഥ്, തങ്കയം ശശികുമാര്‍, സുധന്‍ നന്മണ്ട, സുമീഷ് എകരൂർ, എന്‍. വി രാജന്‍, ഹരിദാസ് അമ്പിളി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഡിസംബര്‍ 3ന് കൊളാഷ് നാടകോത്സവ വേദിയില്‍ വെച്ച് പുരസ്‌കാരം നല്‍കും.

