headerlogo
local

നന്മണ്ട 21-ാം മത് ഭാരതീയം ധര്‍മ്മ പ്രഭാഷണ പരമ്പരയ്ക്ക് സമാപനം

"വിഗ്രഹാരാധന യുക്തിവിരുദ്ധമോ" എന്ന വിഷയത്തിൽ ആണ് പ്രഭാഷണം

 നന്മണ്ട 21-ാം മത്  ഭാരതീയം ധര്‍മ്മ പ്രഭാഷണ പരമ്പരയ്ക്ക് സമാപനം
avatar image

NDR News

01 Dec 2024 10:48 AM

നന്മണ്ട:ഈശ്വരനുമായി താദാത്മ്യം പ്രാപിച്ചവര്‍ക്ക് ആരാധനയ്ക്ക് വിഗ്രഹം ആവശ്യമില്ലെന്നും ഈശ്വരന്‍ ഭക്തന്റെ മനസ്സിലാണ് രൂപം പ്രാപിക്കുന്നതെന്നും എഴുത്തുകാരനും സിനി ആര്‍ട്ടിസ്റ്റുമായ നന്ദകിഷോര്‍ പറഞ്ഞു.സംസ്‌കൃതി നന്മണ്ടയുടെ നേതൃത്വത്തില്‍ നന്മണ്ട നഞ്ചുണ്ടേശ്വരത്ത് ഭാരതീയം ധര്‍മ്മ പ്രഭാഷണ പരമ്പരയുടെ സമാപന ദിവസമായ ഇന്ന് വിഗ്രഹാരാധന യുക്തിവിരുദ്ധമോ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

      മാതൃ സംസ്‌കൃതി ചെയര്‍മാന്‍ പി. രാധ അധ്യക്ഷയായി. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി.ഷാജു, സ്വാഗതസംഘം ജോ. ജനറല്‍ കണ്‍വീനര്‍ ടി.കെ സന്തോഷ് കുമാര്‍ എന്നിവർ സംസാരിച്ചു.അലങ്കാര മത്സ്യ കൃഷി നടത്തുന്ന സലീഷ് മുപ്പറ്റയെ പി.ആര്‍ രാജേഷും, യോഗപരിശീലക എം ഭവ്യലക്ഷ്മിയെ പി.രുഗ്മിണിയും ആദരിച്ചു.

     എം.ബി.ബി.എസ് ബിരുദം നേടിയ ഡോ. പി.കെ അശ്വനിയെ പ്രോഗ്രാം കമ്മിറ്റി വൈസ് ചെയര്‍മാന്‍ പി. പ്രശോഭ് അനുമോദിച്ചു.സ്വാഗതസംഘം ചെയര്‍മാന്‍ ലെഫ്റ്റനന്റ് കേണല്‍ ഉദയവിഹാരി, സംസ്‌കൃതി അദ്ധ്യക്ഷന്‍ സി.കെ. രാധാകൃഷ്ണന്‍,ബിന്ദു പ്രകാശന്‍, കെ കെ വാസു എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

NDR News
01 Dec 2024 10:48 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents