headerlogo
local

പാലോറ ഹൈസ്‌കൂള്‍ 1978- 81 ബാച്ച് എസ്.എസ്.എല്‍.സി ബാച്ച് സ്മൃതി മധുരം സംഗമം നടത്തി

പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കറും, നാടകനടനുമായ ഇ. ശശീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു

 പാലോറ ഹൈസ്‌കൂള്‍ 1978- 81 ബാച്ച് എസ്.എസ്.എല്‍.സി ബാച്ച് സ്മൃതി മധുരം സംഗമം നടത്തി
avatar image

NDR News

03 Dec 2024 10:01 AM

ഉള്ള്യേരി: പാലോറ ഹൈസ്‌കൂള്‍ 1978- 81 ബാച്ച് എസ്.എസ്. എല്‍.സി വിദ്യാര്‍ഥികളുടെ വാട്സാപ്പ് കൂട്ടായ്മ സ്മൃതി മധുരം സംഗമം സംഘടിപ്പിച്ചു. പനായി ഇവന്റ് ഓഡിറ്റോറയത്തില്‍ സംഘടിപ്പിച്ച പരിപാടി പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കറും, നാടകനടനുമായ ഇ. ശശീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. 

      ഇത്തരം കൂട്ടായ്മകള്‍ സാമൂഹ്യനന്മയ്ക്ക് പ്രാധാന്യം കൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടി നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടായ്മ പ്രസിഡന്റ് കെ.വത്സരാജ് അധ്യക്ഷനായി.സെക്രട്ടറി കെ.കെ.അശോകന്‍, ഇ.ദേവി, എ.എം റീനാഭായ്,ബഷീര്‍ രാരോത്തിടത്തില്‍, സി.പി.അജിത്കുമാര്‍, രാധാമണി മുരളീധരന്‍,കെ.രാജന്‍, പുഷ്പപവിത്രന്‍ എന്നിവർ സംസാരിച്ചു. 

NDR News
03 Dec 2024 10:01 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents