സൗജന്യനേത്ര പരിശോധനാക്യാമ്പ് നടത്തി
എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ 4 മുതൽ 6 വരെ ആയിരുന്നു ക്യാമ്പ്.

ശിവപുരം :കോഴിക്കോട് മിംസ് ആശുപത്രിയുടെ സഹകരണത്തോടെ ശിവപുരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ 4 മുതൽ 6 വരെ, മൂന്ന് ദിവസങ്ങളിലായി സൗജന്യനേത്ര പരിശോധനാക്യാമ്പ് നടന്നു.
സൗജന്യനേത്ര പരിശോധനാ ക്യാമ്പിൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ കുട്ടികളെയും, അധ്യാപകരെയും,നാട്ടുകാരെയും ഉൾപ്പെടെ 491 പേരെ പരിശോധിക്കാൻ സാധിച്ചതായി സംഘാടകർ പറഞ്ഞു.കണ്ണടകൾ ഉപയോഗിച്ച് കാഴ്ചക്കുറവ് പരിഹരിക്കാൻ കഴിയുന്ന 36 കുട്ടികൾക്ക് സൗജന്യമായി കണ്ണടകൾ നൽകാൻ തീരുമാനിച്ചു. അവർക്ക് വേണ്ട പവർ ഉള്ള കണ്ണടകൾ സ്കൂളിൽ എത്തിച്ച് ഒരു ചടങ്ങിൽ വിതരണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. തുടർ ചികിത്സ ആവശ്യമുള്ള 31 കുട്ടികൾക്ക് സൗജന്യ നിരക്കിൽ മിംസ് ആശുപത്രിയിൽ ചികിത്സയ്ക്കു വേണ്ട റഫറൻസ് ലെറ്റർ ആ കുട്ടികളുടെ ക്ലാസ് ടീച്ചർമാർ വഴി കുട്ടികളിൽ എത്തിച്ചു.
ചികിത്സ നിർദ്ദേശിച്ച കുട്ടികളിൽ 3 പേർ ഇന്നലെ മിംസ്ൽ പോയി ചികിത്സ തുടങ്ങിയതായി പറയുന്നു. ഇത്തരത്തിൽ ഒരു സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അധ്യാപകർക്കും അതാേടൊപ്പം കാഴ്ച വൈകല്യമുള്ള നാട്ടുകാരായ ചിലർക്കും ഈ അവസരം ഉപയോഗപ്പെടുത്താൻ കഴിഞ്ഞത് സ്കൂളിൻ്റെ മാതൃകാപരമായ ഒരു പ്രവർത്തനമായി കണക്കാക്കാം. ഈ സദുദ്യമത്തിന് സഹകരിച്ച മിംസ് ആശുപത്രിയിലെ സ്റ്റാഫുമാരായ അർമിൻ, ഐശ്വര്യ പ്രണവ്, ഷിഹാബ് സർ എന്നിവർക്ക് രാമചന്ദ്രൻ നന്ദി അറിയിച്ചു. പരിപാടിയ്ക്ക് പ്രിൻസിപ്പാൾ ജ്യോതി നേതൃത്വം നൽകി.