വൈദ്യുത ചാർജ് വർദ്ധനവ് ; വ്യാപാരി വ്യവസായി ഏകോപന സമിതി നടുവണ്ണൂർ ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി
ഇതിനെതിരേ സമരങ്ങൾ തുടരുമെന്നും വ്യാപാരി നേതാക്കൾ അറിയിച്ചു.
നടുവണ്ണൂർ :വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരേ വ്യാപാരി വ്യവസായി ഏകോപന സമിതി നടുവണ്ണൂർ ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.
പൊതുജനങ്ങൾക്കും, നിലനില്പിനായി പൊരുതിക്കൊണ്ടി രിക്കുന്ന വ്യാപാരികൾക്കും വലിയ പ്രതിസന്ധിയാണ് ചാർജ്ജ് വർദ്ധനവെന്നും ഇതിനെതിരേ സമരങ്ങൾ തുടരുമെന്നും വ്യാപാരി നേതാക്കൾ അറിയിച്ചു.
ഏകോപന സമിതി നടുവണ്ണൂർ യൂണിറ്റ് പ്രസിഡണ്ട് ചന്ദ്രൻ വിക്ടറി, സെക്രട്ടറി ഷബീർ നെടുങ്കണ്ടി, ബൈജു പി ജി, രാജൻ സൗന്ദര്യ, ഗോപാലകൃഷ്ണൻ, സി സത്യപാലൻ, സന്തോഷ് വെണ്ടിലോട്ട്, മനോജ് മക്കാട്ട്, രവി മൂത്തേടത്ത് തുടങ്ങിയവർ നേതൃത്വം നല്കി.