headerlogo
local

പേരാമ്പ്രയിൽ ഇന്ന് (തിങ്കളാഴ്ച)മുതൽ പുതിയ ട്രാഫിക് പരിഷ്കാരം നടപ്പാക്കും

പോലീസ് സ്റ്റേഷനിലേക്കും പ്രസിഡസി കോളേജിലേക്കും ഇനി വൺവേ

 പേരാമ്പ്രയിൽ ഇന്ന് (തിങ്കളാഴ്ച)മുതൽ പുതിയ ട്രാഫിക് പരിഷ്കാരം നടപ്പാക്കും
avatar image

NDR News

16 Dec 2024 07:00 AM

പേരാമ്പ്ര: പേരാമ്പ്ര എംഎൽഎ ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തിൽ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി യോഗത്തിൽ തീരുമാനിച്ച പേരാമ്പ്രയിലെ പുതിയ ട്രാഫിക് പരിഷ്കാരം ഡിസംബർ 16 മുതൽ ഘട്ടം ഘട്ടമായി നടപ്പിലാക്കും .പുതിയ പരിഷ്കാരമനുസരിച്ചു പോലീസ് സ്റ്റേഷൻ റോഡും പ്രസിഡൻസി കോളേജ് റോഡും വൺവേ ആക്കിയിട്ടുണ്ട്. പോലീസ് സ്റ്റേഷൻ റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ ജിയുപി സ്കൂളിനടുത്തുനിന്നും വലതു വശത്തേക് തിരിഞ്ഞു ചേനോളി റോഡ് വഴി മാത്രമേ ടൗണിലേക്ക് പ്രവേശിക്കാവൂ.  

       അതേപോലെ പ്രസിഡൻസി കോളജ് റോഡിൽ നിന്നും വാഹനങ്ങൾ നേരിട്ട് ടൗണിലേക്ക് ഇറങ്ങാതെ പൈതോത്ത് റോഡ് വഴി മാത്രമേ ടൗണിലേക്ക് പ്രവേശിക്കാവൂ. ടൗണിലെ പാർക്കിംഗ് സംബന്ധിച്ചുള്ള കാര്യങ്ങൾ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നും പുതിയ പരിഷ്കാരവുമായി പൊതു ജനങ്ങൾ സഹകരിക്കണമെന്നും പേരാമ്പ്ര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റും പേരാമ്പ്ര പോലീസ് ഇൻസ്‌പെക്ടറും അറിയിച്ചു.

 

 

NDR News
16 Dec 2024 07:00 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents