headerlogo
local

കിനാലൂർ ജി യു പി സ്കൂളിന് ആറ് കമ്പ്യൂട്ടറുകൾ സമർപ്പിച്ച് വാക്റൂ ഫൗണ്ടേഷൻ 

പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.എം. കുട്ടികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.

 കിനാലൂർ ജി യു പി സ്കൂളിന് ആറ് കമ്പ്യൂട്ടറുകൾ സമർപ്പിച്ച് വാക്റൂ ഫൗണ്ടേഷൻ 
avatar image

NDR News

19 Dec 2024 06:24 AM

  കിനാലൂർ : കിനാലൂർ ജി.യു.പി സ്കൂളിന് വാക്റൂ ഇൻ്റർനാഷണൽ കമ്പനി ആറ് കമ്പ്യൂട്ടറുകൾ നൽകി. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.എം. കുട്ടികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇസ്മയിൽ രാരോത്ത് ചടങ്ങിൽ അധ്യക്ഷം വഹിച്ചു.

    സ്കൂളിൽ നടപ്പിലാക്കാൻ പോകുന്ന' walk to lead' റോബോട്ടിക്സ് പരിശിലന പ്രോജക്ടിനെ കുറിച്ച് ഡി ലീഡ് കമ്പനി പ്രതിനിധി  അമൽ വിശദീകരിച്ചു.ആറ് കമ്പ്യൂട്ടറു കളുടെ സമർപ്പണവും സ്വിച്ച് ഓൺ കർമ്മവും വാക്ക് റൂ ഫൗണ്ടേഷൻ എം ഡി ശ്രി. നൗഷാദ് നിർവഹിച്ചു.

  പി ടി എ വൈസ് പ്രസിഡൻ്റ് ശ്രി. വിനോദ് കെ സി, SMC ചെയർമാൻ ശ്രി. ശ്രീജിത്ത്,എം പി ടി എ പ്രസിഡൻ്റ് ശ്രീമതി വിദ്യ, സ്റ്റാഫ് സെക്രട്ടറി ശ്രി. സോമൻ പി എം എന്നിവർ ആശംസയർപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീജ കെ ബി സ്വാഗതം പറഞ്ഞു.  പിടിഎ പ്രസിഡൻ്റ് ശ്രി. രംഗിഷ് കുമാർ പി.കെ. നന്ദി രേഖപ്പെടുത്തി.

NDR News
19 Dec 2024 06:24 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents