കൂട്ടാലിടയിൽ ഷുക്കൂർ ഹാജിയുടെ നിര്യാണത്തിൽ സർവ്വ കക്ഷി യോഗം അനുശോചിച്ചു
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു

കൂട്ടാലിട: കഴിഞ്ഞ ദിവസം പൂനത്ത് അന്തരിച്ച മുസ്‌ലിം ലീഗ് നേതാവും സാമൂഹ്യ പ്രവർത്തകനുമായ തയ്യിൽ ഷുക്കൂർ ഹാജിയുടെ നിര്യാണത്തിൽ കോട്ടൂർ പഞ്ചായത്തിലെ കൂട്ടാലിടയിൽ സർവ്വ കക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി ടി.ടി. ഇസ്മായിൽ അനുസ്മരണ പ്രഭാഷണം നടത്തി.
സി.പി.എ. അസീസ്, സാജിദ് നടുവണ്ണൂർ, കെ. അമ്മദ് കോയ, ടി. ഷാജു, ഷാജിദ് കോറോത്ത്, സി.പി. ബഷീർ, ടി.കെ. ചന്ദ്രൻ, എം.ടി. മാധവൻ, എം. പോക്കർ കുട്ടി, നിസാർ ചേലേരി, എം.കെ. അബ്ദുസ്സമദ്, എം.പി. ഹസ്സൻ കോയ, സക്കീർ പൂനത്ത്, ടി. ഹസ്സൻ കോയ, ചേലേരി മമ്മുക്കുട്ടി, കല്ലൂർ മുഹമ്മദലി, കെ. മജീദ് പാലൊളി, സാവാദ് പി.കെ., സഫേദ് പാലോളി, സജ്ന ചിറയിൽ, ഹാരിസ് കെയക്കണ്ടി എന്നിവർ പ്രസംഗിച്ചു.