headerlogo
local

ലഹരി വിരുദ്ധ പ്രചരണം നടത്തി നന്മണ്ട ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റുഡന്റ് പോലീസ് യൂണിറ്റ്

ഉദ്ഘാടനം ബാലുശ്ശേരി സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ എം.സുജിലേഷ് നിര്‍വ്വഹിച്ചു

 ലഹരി വിരുദ്ധ പ്രചരണം നടത്തി നന്മണ്ട ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റുഡന്റ് പോലീസ് യൂണിറ്റ്
avatar image

NDR News

02 Jan 2025 08:24 PM

നന്മണ്ട:പുതുവര്‍ഷ പുലരിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വിരുദ്ധ സന്ദേശം നല്‍കി നന്മണ്ട ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റുഡന്റ് പോലീസ് യൂണിറ്റ് .സേ നോ ടു ഡ്രഗ്ഗ്സ് കാമ്പയിന്റെ ഉദ്ഘാടനം ബാലുശ്ശേരി സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ എം.സുജിലേഷ് നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ അബൂബക്കര്‍ സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു.

     പ്രൊബേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ ടി.സജിന്‍, പി.ടി.എ പ്രസിഡണ്ട് പി. ടി ജലീല്‍, എസ്.എം.സി ചെയര്‍മാന്‍ പി.കെ സുരേഷ്, ഗാര്‍ഡിയന്‍ എസ്.പി.സി വൈസ് ചെയര്‍മാന്‍ പി സി ഷംസീര്‍, സീനിയര്‍ അസിസ്റ്റന്റ് കെ.കെ മുഹമ്മദ് റഫീഖ്, ടി വി വിനോദ് ,എസ്പിസി ഓഫീസര്‍മാരായ കെ ഷിബു, രഖില രാജ്, എം എം അനീഷ് ,കേഡറ്റ് വിസ്മയ വിനോദ് എന്നിവര്‍ സംസാരിച്ചു. കാമ്പയിന്റെ ഭാഗമായി ലഹരിക്കെതിരെയുള്ള പോസ്റ്റര്‍ രചന മത്സരം, സൈക്കിള്‍ റാലി തുടങ്ങി വിവിധ ബോധവത്കരണ പരിപാടികള്‍ യൂണിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കും.

NDR News
02 Jan 2025 08:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents