സാഹിത്യകാരന്മാർക്ക് സ്നേഹാദരവും, പുസ്തക ചർച്ചയും സംഘടിപ്പിച്ചു
വായനശാല പ്രസിഡൻ്റ് എസ്. രാജീവ് അദ്ധ്യക്ഷത വഹിച്ചു

നൊച്ചാട്: ജനകീയ വായനശാല വെള്ളിയൂർ കവി പി.പി. ശ്രീധരനുണ്ണിക്കും, കന്നഡ എഴുത്തുകാരിയും വിവർത്തകയുമായ ഡോ. സുഷമ ശങ്കറിനും സ്നേഹാദരം നൽകി. വായനശാല പ്രസിഡൻ്റ് എസ്. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഡോ. സുഷമ ശങ്കറിന്റെ 'നിഴലും നിലാവും' എന്ന കഥാ സമാഹാരം ചർച്ച ചെയ്തു. എ ജമാലുദ്ധീൻ പുസ്തകം പരിചയപ്പെടുത്തി. ശാന്ത ഉണ്ണികൃഷ്ണൻ, വി.പി. വിജയൻ, ഷീന കെ. എന്നിവർ പുസ്തക ചർച്ചയിൽ പങ്കെടുത്തു.
എവറസ്റ്റ് ബേസ് ക്യാമ്പിൽ എത്തിയ പർവ്വതാരോഹകൻ ജോഷി വെള്ളിയൂരിനെയും, ജില്ലാതല വായനാ മൽസരത്തിലേക്ക് തിരത്തെടുക്കപ്പെട്ട അഖില സി. എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
വായനശാലയ്ക്ക് ഡോ. സുഷമ ശങ്കർ നൽകിയ പുസ്തകങ്ങൾ വായനശാലാ എക്സിക്യൂട്ടീവ് അംഗം പ്രകാശൻ വെള്ളിയൂർ ഏറ്റുവാങ്ങി. വായനശാല സെക്രട്ടറി എം.കെ. ഫൈസൽ സ്വാഗതവും, എക്സിക്യൂട്ടീവ് അംഗം രവീന്ദ്രൻ വി.പി. നന്ദിയും പറഞ്ഞു.