എം.ടി.യുടെ ഓർമ്മയിൽ അക്ഷര വൃന്ദാവനം ഒരുക്കി വിദ്യാരംഗം കലാ സാഹിത്യ വേദി
പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരി കണ്ടി ഉദ്ഘാടനം ചെയ്തു.

ചെറുവാളൂർ :പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരാഗം കലാ സാഹിത്യ വേദി പേരാമ്പ്ര ഉപജില്ല എം. ടി. യുടെ ഓർമയിൽ അക്ഷരവൃന്ദാവനമൊരുക്കി. എം.ടി.യുടെ കൃതികൾ , കഥാപാത്രങ്ങൾ സിനിമകൾ, തിരക്കഥകൾ തുടങ്ങിയ അക്ഷര മരത്തിൽ പിൻ ചെയ്തു. വിദ്യാർത്ഥികൾ വരച്ച എം.ടി.യുടെ ഫോട്ടോ കാർട്ടൂൺ, പെയിൻ്റിംഗ് എന്നിവ വൃന്ദാവനത്തിൽ ഒരുക്കി.
വിദ്യാരംഗം എൽ.പി.വിഭാഗം സർഗോത്സവത്തിൻ്റെ ഭാഗമായാണ് വേറിട്ട അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. ചെറുവാളൂർ ഗവ: എൽ.പി.സ്കൂളിൽ വെച്ച് നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരി കണ്ടി ഉദ്ഘാടനം ചെയ്തു.
ഗാനരചയിതാവ് രമേശ് കാവിൽ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ സുമേഷ് തിരുവോത്ത് അധ്യക്ഷത വഹിച്ചു. കടങ്കഥ, ചിത്രരചന ( പേയ്സ്റ്റൽ കളർ ) എന്നീ ഇനങ്ങളിൽ ഉപജില്ലയിലെ എഴുപത് സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. ഉപജില്ല വിദ്യാരംഗം കോഡിനേറ്റർ വി.എം. അഷറഫ്, പി.രാമചന്ദ്രൻ, ബി.ബി. ബിനീഷ്, ഹെഡ്മാസ്റ്റർ എം. സതീശൻ, പി.ടി.എ. പ്രസിഡണ്ട് കെ. വിജയൻ, സി.സതീശൻ, സുജിന ജി.എസ്. വി.കെ. സൗമ്യ എം.പി.ടി എ പ്രസിഡണ്ട് കെ.രജില, പി.. ബിന്ദു എന്നിവർ സംസാരിച്ചു.
ചിത്രകാരൻ സി.കെ. കുമാരൻ, കെ. ജിഷ എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകി.വിദ്യാർത്ഥി കൾക്ക് സർട്ടിഫിക്കറ്റും സമ്മാനവും വിതരണം ചെയ്തു.