വാകയാട് എ യു പി സ്കൂൾ സാഹിത്യ യാത്ര
വിദ്യാർത്ഥികൾ കവി കല്പറ്റയുമായി സംവദിച്ചു.

നടുവണ്ണൂർ: വാകയാട് എ.യു.പി.സ്കൂൾ 'യംങ് മാസ്റ്റർ നോളജ് ഹണ്ടി'ൻ്റെ നേതൃത്വത്തിൽ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രമുഖ എഴുത്തുകാരനുമായ കല്പറ്റ നാരായണൻ മാസ്റ്റർക്കൊപ്പം സാഹിത്യയാത്രയും അഭിമുഖവും നടത്തി.
നർമം ഭാഷാ മാധ്യമമായി മാറുന്നതെങ്ങനെ, വയനാടൻ പശ്ചാത്തലത്തിൻ്റെ സ്വാധീനം തുടങ്ങി എഴുത്തിൻ്റെ വഴികളെ കുറിച്ച് സാഹിത്യകാരൻ കുട്ടികളുമായി സംവദിച്ചു.
അറുപത്തഞ്ചോളം കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ അദ്ദേഹത്തിൻ്റെ കൃതികളെ ആസ്പദമാക്കി പുസ്തകാവതരണം നടത്തി. കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തുമാസികയുടെ പ്രകാശന കർമ്മവും കവി കല്പറ്റ നിർവഹിച്ചു. വി. ഷാഫി, ജിജേഷ് അരീക്കൽ എന്നിവർ ക്ലാസെടുത്തു. സുജിന ജി.എസ്, ഷീന എസ്.ഡി, എ.പി ഷാജി, സുസ്മിത് എസ്, അഖിൻ രാജ് സി.കെ. ജസ്ന പി.പി തുടങ്ങിയവർ നേതൃത്വം നൽകി.