ഉള്ളിയേരി ടിയാരാ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സംസ്ഥാന സ്കൂൾ കലോത്സവ വിജയികളെ അനുമോദിച്ചു
ഷോറൂമിൻ്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി നറുക്കെടുപ്പും നടന്നു.

ഉള്ളിയേരി : ഉള്ളിയേരി ടിയാരാ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒന്നാം വാർഷികത്തിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പും സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾക്കുമുള്ള അനുമോദനവും ജ്വല്ലറി പരിസരത്ത് വെച്ച് സങ്കടിപ്പിച്ചു. വാർഷികത്തിന്റെ ഭാഗമായി നടന്ന സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള ഒന്നാം സമ്മാനമായ ഫ്രിഡ്ജും രണ്ടാം സമ്മാനമായ വാഷിംഗ് മെഷീനും മൂന്നാം സമ്മാനമായ ജ്യൂസ്മെഷീനും വിതരണം ചെയ്തു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തബലയിൽ എ ഗ്രേഡ് നേടിയ നിരഞ്ജൻ മരക്കാട്ട്, മിമിക്രിയിൽ എ ഗ്രേഡ് നേടിയ നിഷാൻ മുഹമ്മദ്, ചെണ്ട വാദ്യത്തിൽ എ ഗ്രേഡ് നേടിയ നടുവണ്ണൂർ ghss ടീം എന്നിവർക്ക് ജ്വല്ലറി ഡയറക്ടർമാരായ ജലീൽ, അജിത്ത് , സുഹാജ് എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.
ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് കെ. ബാബു അധ്യക്ഷനായിരുന്നു. ജില്ലാ പ്രവർത്തക സമിതി അംഗം വി. കെ. ഖാദർ, വ്യാപാര വ്യവസായ സമിതി പ്രസിഡന്റ് മൊയിദീൻകോയ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സുഹാജ് നടുവണ്ണൂർ സ്വാഗതവും അജിത്ത് കൊല്ലിയിൽ നന്ദിയും പറഞ്ഞു