പേരാമ്പ്രയിൽ സെൻ ഷിട്ടോറിയൂ കരാട്ടെ സ്കൂൾ സെൻ കപ്പ് 2024 സംഘടിപ്പിച്ചു
ചാമ്പ്യൻഷിപ്പ് പേരാമ്പ്ര എം എൽ എ ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര : സെൻ ഷിട്ടോറിയൂ കരാട്ടെ സ്കൂൾ സെൻ കപ്പ് 2024 എന്ന പേരിൽ സംഘടിപ്പിച്ച കരാട്ടെ ചാമ്പ്യൻഷിപ്പ് പേരാമ്പ്ര വി.വി. ദക്ഷിണാമൂർത്ഥി ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. 300 ഓളം കുട്ടികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പ് പേരാമ്പ്ര എം എൽ എ ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ സംസ്ഥാനപ്രസിഡന്റ് എം.കെ. മധു സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് പി കെ ജില്ലാ സെക്രട്ടറി ലാൽജിത്ത് കെ എം എന്നിവർ ആശംസകൾ അറിയിച്ചു.
ചടങ്ങിൽ മുൻകാല കരാട്ടെ അധ്യാപകൻ മലേഷ്യൻ രഘുവിനെ ആദരിച്ചു. എ ഐ എസ് കെ യു ടെക്നിക്കൽ ഡയറക്ടർ ഹൻഷി ശശിധരൻ മാസ്റ്ററുടെയും, ഷിഹാൻ അനിൽകുമാർ , ഷിഹാൻ പ്രദീപ് കുമാർ, ഷിഹാൻ ഷാജു മാധവൻ, എന്നീ സീനിയർ മാസ്റ്റേഴ്സിന്റെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി.