നടുവണ്ണൂർ പഞ്ചായത്ത് റോഡുകൾ ഗതാഗത യോഗ്യമാക്കും
25 കോടി രൂപയുടെ പദ്ധതികൾ 2025 26 വർഷം നടപ്പാക്കും

നടുവണ്ണൂർ: ഗ്രാമപഞ്ചായത്തിൽ നിലവിലുള്ള എല്ലാ റോഡുകളുടെയും തകരാറുകൾ പരിഹരിച്ച് സമ്പൂർണ്ണ ഗതാഗത യോഗ്യമാക്കാൻ വികസന സെമിനാർ തീരുമാനിച്ചു ഇതിനായി 25 കോടി രൂപയുടെ പദ്ധതികൾ 2025 26 വർഷം നടപ്പാക്കും.വികസന സെമിനാർ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി ദാമോദരൻ അധ്യക്ഷത വഹിച്ചു വികസന പരിപ്രക്ഷവും വൈസ് പ്രസിഡണ്ട് കെഎം നിഷ 2024 25 വാർഷിക പദ്ധതി പ്രവർത്തന അവലോകനവും നടത്തി വികസനകാര്യ സമിതി ചെയർമാൻ സി സുധീഷ് 2025 26 കരട് വികസന രേഖയും അവതരിപ്പിച്ചു ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഓമനോജ് സ്വാഗതവും മെമ്പർ സജീവൻ മക്കാട്ട് നന്ദിയും പറഞ്ഞു.