കെ.എസ്-.വാക്കുകൾ കൊണ്ട് തീർത്ത സാമ്രാജ്യത്തിലെ രാജാവ് : റഫീഖ് സക്കരിയ്യ ഫൈസി
വാക്കുകൾ കൊണ്ട് വിസ്മയം തീർത്ത മഹാനായ നേതാവായിരുന്നു കെ.എസ്. എന്ന് അദ്ദേഹം അനുസ്മരിച്ചു.

വെള്ളിയൂർ: മുഹൈസ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കെ.എസ്.മൗലവി അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസർ ഹയ്യ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജബലുന്നൂർ കോളജ് പ്രിൻസിപ്പൽ റഫീഖ് സക്കരിയ്യ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. വാക്കുകൾ കൊണ്ട് വിസ്മയം തീർത്ത മഹാനായ നേതാവായിരുന്നു കെ.എസ്. എന്ന് അദ്ദേഹം അനുസ്മരിച്ചു. വാക്കുകൾ അവധാനത്തോടെ ഉപയോഗിച്ച് അദ്ദേഹം ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പടുത്തുയർത്തുകയും ഒരു സമൂഹത്തെ അഭിമാനബോധമുള്ള വരായി ജീവിക്കാൻ പ്രാപ്തരാക്കുക യും ചെയ്തു.
ആ അർത്ഥത്തിൽ ഒരു സാമ്രാജ്യം തന്നെ പടുത്തുയർത്തിയ രാജാവായിരുന്നു കെ.എസ്. എന്ന് അദ്ദേഹം പറഞ്ഞു.മുഹൈസ് പ്രസിഡണ്ട് എടവന അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു.
എസ്.പി.കുഞ്ഞമ്മദ്, സി.എച്ച്.ഇബ്രാഹിംകുട്ടി, സാജിദ് നടുവണ്ണൂർ, മിസ് ഹബ് കീഴരിയൂർ ,സി.പി.കുഞ്ഞമ്മദ്, കെ.എം.സൂപ്പി മാസ്റ്റർ, തൈക്കണ്ടി ഇബ്രാഹിം, പി.സി.മുഹമ്മദ് സിറാജ്, സഫ അസ്സൈനാർ, ടി.കെ.നൗഷാദ്, വി.പി.കെ.ഇബ്രാഹിം, കെ.എം.മുഹമ്മദ്, മുബഷിർ വാഫി പ്രസംഗിച്ചു.അഷ്റഫ് നാറാത്ത് അനുസ്മരണ ഗാനം ആലപിച്ചു.
മുഹൈസ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി നസീർ നൊച്ചാട് സ്വാഗതവും കൺവീനർ ഖാദർ മുണ്ടോത്ത് നന്ദിയും പറഞ്ഞു.