headerlogo
local

പുതിയ തലമുറ ഗാന്ധിയൻ ദർശനങ്ങളുടെ പ്രചാരകരാകണം; ഗാന്ധിദർശൻ സമിതി

ചെറുവണ്ണൂരിൽ ഗാന്ധിദർശൻ സമിതി പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു

 പുതിയ തലമുറ ഗാന്ധിയൻ ദർശനങ്ങളുടെ പ്രചാരകരാകണം; ഗാന്ധിദർശൻ സമിതി
avatar image

NDR News

30 Jan 2025 01:17 PM

ചെറുവണ്ണൂർ: ഗാന്ധിയൻ ദർശനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും പുതിയ തലമുറ ഗാന്ധിയൻ ദർശനങ്ങളുടെ പ്രചാരകരാകണമെന്നും ഗാന്ധിദർശൻ സമതി ആവശ്യപ്പെട്ടു. മഹാത്മ ഗാന്ധിയുടെ എഴുപത്തി എഴാം രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിദർശൻ സമിതി ചെറുവണ്ണൂർ മണ്ഡലം കമ്മിറ്റി ചെറുവണ്ണൂരിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. 

      പ്രമുഖ ഗാന്ധിയനും മദ്യവിരുദ്ധ പ്രവർത്തകനുമായ പട്ടയാട്ട് അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഗാന്ധിദർശൻ സമിതി രക്ഷാധികാരിയും കർഷക കോൺഗ്രസ് സംസ്ഥാന കമ്മറ്റി അംഗവുമായ ടി.പി. നാരായണൻ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.

      ഗാന്ധി ദർശൻ സമിതി മണ്ഡലം പ്രസിഡൻ്റ് വി. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് മേപ്പയൂർ ബ്ലോക്ക് പ്രസിഡൻ്റ് പി.പി. ഗോപാലൻ, സംസ്ക്കാര സാഹിതി നിയോജക മണ്ഡലം കൺവീനർ വിജയൻ ആവള എന്നിവർ സംസാരിച്ചു.

NDR News
30 Jan 2025 01:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents