പേരാമ്പ്രയിൽ ചെമ്പ്ര റോഡ് ജംഗ്ഷനിൽ കലുങ്ക് പണി; വാഹനങ്ങൾ ബൈപാസ് തിരിഞ്ഞ് പോവുക
കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബൈപ്പാസ് ഉപയോഗിക്കുക
                        പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുന്നു. ഇതിനായി കലുങ്ക് നിർമ്മാണത്തിന് വേണ്ടി 25 ലക്ഷം രൂപയുടെ പ്രവർത്തി ടെണ്ടർ ചെയ്ത് കണ്ണൂരിലെ ഡി.കെ. എച്ച് എന്ന നിർമ്മാണ കമ്പനി ഏറ്റെടുത്തു. ചെമ്പ്ര റോഡ് ജംഗ്ഷനിൽ പി യു.കെ.സി. റോഡിൽ കലുങ്കിൻ്റെ നിർമ്മാണത്തിനു വേണ്ടി ഒരുവശം മുറിച്ച് പണി ആരംഭിച്ചു.
ഇതു മൂലം സ്ഥലത്ത് ഗതാഗതക്കുരുക്ക് ഉണ്ടാവാൻ സാധ്യതയുണ്ട്. ഇതിന് പരിഹാരമായി ട്രാഫിക് ക്രമീകരണം ഏർപ്പെടുത്തി. ഈ വഴി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബൈപ്പാസ് ഉപയോഗപ്പെടുത്തേണ്ടതാണ് എന്ന് അധികൃതർ അറിയിച്ചു .

