headerlogo
local

കാപ്പാട് തെങ്ങിൽ താഴെ - ചെറിയ പള്ളി ഡ്രൈനേജ് നാടിനു സമർപ്പിച്ചു

ബ്ലോക്ക് പ്രസിഡന്റ്‌ പി. ബാബു രാജ് ഉദ്ഘാടനം ചെയ്തു

 കാപ്പാട് തെങ്ങിൽ താഴെ - ചെറിയ പള്ളി ഡ്രൈനേജ് നാടിനു സമർപ്പിച്ചു
avatar image

NDR News

01 Feb 2025 06:59 PM

ചേമഞ്ചേരി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാപ്പാട് ഡിവിഷനിൽ വാർഡ് 18ൽ നിർമാണം പൂർത്തിയാക്കിയ തെങ്ങിൽതാഴെ - കാപ്പാട് - ചെറിയപള്ളി ഡ്രൈനേജ് കം ഫുട്പാത്ത് ബ്ലോക്ക് പ്രസിഡന്റ്‌ പി. ബാബു രാജ് ഉദ്ഘാടനം ചെയ്തു.

      ചടങ്ങിൽ ബ്ലോക്ക് മെമ്പർ എം.പി. മൊയ്‌തീൻ കോയ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വി. ഷരീഫ് സ്വാഗതം പറഞ്ഞു. സാദിക് അവിർ, അബ്ബാസിന്റകത്ത് മമ്മദ്, പോയിൽ സാദിക്, പി.കെ. സാലിഹ്, വി.കെ. അൻസാർ, വാർഡ് കൺവീനർ അബൂബക്കർ കാച്ചിലോടി, വാർഡ് സി.ഡി.എസ്. മെമ്പർ അഫ്സ മനാഫ് എന്നിവർ സംസാരിച്ചു.

NDR News
01 Feb 2025 06:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents