headerlogo
local

കായണ്ണ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ജൈവവൈവിധ്യ ദേശീയ സെമിനാർ

കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി കെ ശശി ഉദ്ഘാടനം ചെയ്തു.

 കായണ്ണ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ജൈവവൈവിധ്യ ദേശീയ സെമിനാർ
avatar image

NDR News

08 Feb 2025 08:59 AM

 കായണ്ണ:  കായണ്ണ ഗവ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം കേരള ജൈവവൈവിധ്യ ബോഡുമായി സഹകരിച്ച്  ജൈവവൈവിധ്യ ദേശീയ സെമിനാർ സംഘടിപ്പിച്ചു.  കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി കെ ശശി ഉദ്ഘാടനം ചെയ്തു.

   ഹയർസെക്കൻഡറി ജോയിൻ ഡയറക്ടറും എൻഎസ്എസ് സംസ്ഥാന കോഡിനേറ്ററുമായ ഡോ. എസ്. ഷാജിത മുഖമ്യതിഥി യായി.ഉപജീവനം പദ്ധതിയുടെ ഉദ്ഘാടനം സ്റ്റേറ്റ് എൻഎസ്എസ് ഓഫീസർ ഡോ. ആർ എൻ അൻസർ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് എം അജിത് കുമാർ അധ്യക്ഷനായി.

   ഹയർസെക്കൻഡറി വിഭാഗം കോഴിക്കോട് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ എം സന്തോഷ് കുമാർ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ കെ വി ബിൻഷ, ഗ്രാമപഞ്ചായത്ത് അംഗം ജയപ്രകാശ് കായണ്ണ, വനം വകുപ്പ് സോഷ്യൽ കൺസർവേറ്റർ ആർ. കീർത്തി IFS, കേരള ജൈവവൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ഡോ. കെ പി മഞ്ജു, എൻഎസ്എസ് റീജിയണൽ കോഡിനേറ്റർ എസ് ശ്രീചിത്ത്, ഹയർസെക്കൻഡറി വിഭാഗം ജില്ലാ കോർഡിനേറ്റർ ജി.മനോജ് കുമാർ,ക്ലസ്റ്റർ കോഡിനേറ്റർ സി കെ ജയരാജൻ,  പ്രിൻസിപ്പാൾ ടി ജെ പുഷ്പവല്ലി, ഹെഡ്മാസ്റ്റർ എം. ഭാസ്കരൻ,  റഷീദ് പുത്തൻപുര,  പ്രജീഷ് തത്തോത്ത്,ടി സത്യൻ, വി കെ സരിത,ഡോ. സുജിത കുമാരി,കെ ജി ഷിനു രാജ്,സി എസ് സോണിയ,ജിൻസി പീറ്റർ,സിബി അലക്സ്,ശ്രീനന്ദ,ശ്രീയ എസ് ജിത്ത്,ദേവിക എന്നിവർ സംസാരിച്ചു.സെമിനാർ കോർഡിനേറ്ററും പ്രോഗ്രാം ഓഫീസറുമായ ഡോ. എം എം സുബീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സെമിനാർ കൺവീനർ ഡോ. ശ്രീലു ശ്രീപദി നന്ദി പറഞ്ഞു.

NDR News
08 Feb 2025 08:59 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents