headerlogo
local

ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം നാളെ

സാംസ്‌കാരിക സദസ് സിനിമ സംവിധായകന്‍ വി.എം.വിനു ഉദ്ഘാടനം ചെയ്യും.

 ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം നാളെ
avatar image

NDR News

09 Feb 2025 06:21 PM

   അത്തോളി: ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം നാളെ(തിങ്കള്‍) കൂമുള്ളി ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാല സമീപം നടക്കും. രാവിലെ 9.30 ന് പുഷ്പാര്‍ച്ചനയും 10 മണി മുതല്‍ ഗാനാലാപനം, കവിത, ചിത്രരചന മത്സരവും നടക്കും.

  വൈകുന്നേരം 5 മണിക്ക് നടക്കുന്ന സാംസ്‌കാരിക സദസ് സിനിമ സംവിധായകന്‍ വി.എം.വിനു ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ അദ്ധ്യക്ഷയാകും. ഗ്രാമപഞ്ചായത്ത് ഏര്‍പ്പെടുത്തിയ മികച്ച ഗാനരചയിതാവിനുള്ള പ്രഥമ അവാര്‍ഡ് മനുമന്‍ജിത്തിന് വി.എം വിനു സമ്മാനിക്കും.

   പഞ്ചായത്തിലെ കലാരംഗത്ത് വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ലീലാവതി ടീച്ചര്‍ ( തകഴി ബാലസാഹിത്യ അവാര്‍ഡ് ജേതാവ്), വിനോദ് അത്തോളി (അന്തര്‍ ദേശീയ ഫോട്ടോഗ്രാഫി അവാര്‍ഡ് ജേതാവ്), കബനി ( സിനിമാ നടി), സി.റിയോന, അശ്വിനി അജീഷ് (സ്‌കൂള്‍ കലോത്സവത്തില്‍ നാടകത്തിനുള്ള സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍) എന്നിവരെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ റിജേഷ് അനുമോദിക്കും. ബ്ലോക്ക്, പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംബന്ധിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികളും രാത്രി 8 മണിക്ക് മെഗാ കരോക്കേ ഗാനമേളയും നടക്കും.

NDR News
09 Feb 2025 06:21 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents